Connect with us

Kasargod

വർഗീയതക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം: സ്പീക്കർ

എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്നേഹത്തിൻ്റെ ഭാഷയാണ്. അതുൾകൊണ്ട് ജീവിച്ചാൽ സമൂഹം സമാധാനത്തിൽ പുലരുമെന്നും എസ് വൈ എസ് മാനവസഞ്ചാരം ഉദ്ഘാടനം ചെയ്ത് സ്പീക്കർ

Published

|

Last Updated

കാസർകോഡ് | വർഗീയതക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താൻ നിരന്തരം ശ്രമങ്ങൾ ആവശ്യമാണെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് കാസർകോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്നേഹത്തിൻ്റെ ഭാഷയാണ്. അതുൾകൊണ്ട് ജീവിച്ചാൽ സമൂഹം സമാധാനത്തിൽ പുലരും. മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണമാണ് ചിലർ ലക്ഷ്യം വെക്കുന്നത്. ലഹരി പോലെയുള്ള സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടം ഉപരിപ്ലവങ്ങളാകരുത്. ജുഡീഷ്യറിയുടെ ദൗത്യം എക്സിക്യൂട്ടീവ് നിർവ്വഹിക്കരുതെന്നും പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പ്രതീക്ഷയെന്ന വികാരമാണ് ജനങ്ങളെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിച്ചു. കർണാടക സ്റ്റേറ്റ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ബി സെഡ് സമീർ അഹ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. യാത്രാ നായകൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എം എൽ എ മാരായ എം കെ എം അഷ്റഫ് , എൻ എ നെല്ലിക്കുന്ന് ,സി.എച്ച് കുഞ്ഞമ്പു , കെ ചന്ദ്രരശേഖരൻ , എം രാജഗോപാൽ , റവ:ഫാദർ ജേക്കബ് തോമസ് , സ്വാമി പ്രേമാനന്ദൻ ശിവഗിരി മഠം,കല്ലട്ര മാഹിൻ ഹാജി, കരീം ചന്ദേര സംസാരിച്ചു.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ , സയ്യിദ് ത്വാഹാ സഖാഫി , ഫിർദൗസ് സഖാഫി , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി , പള്ളംകോട് അബ്ദുൽ ഖാദർ മദനി സംബന്ധിച്ചു.

Latest