Connect with us

Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് തന്നില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായമില്ല.

Published

|

Last Updated

തിരുവനന്തപുരം| പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തനിക്ക് മാത്രം ചുമതല നല്‍കിയില്ലെന്ന അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഉപതിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി. എന്നാല്‍ തനിക്ക് മാത്രം ഒരു ചുമതലയും തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പ്രചരണത്തിന് ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്റെയും വി ഡി സതീശന്റെയുമെല്ലാം നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായമില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോള്‍ എല്ലാവരേയും ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചു.

 

Latest