Connect with us

Kerala

അദാനി - മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം: രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്നും രാഹുൽ

Published

|

Last Updated

കല്പറ്റ |അദാനി – മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണെന്നും ആരേയും തേജോവധം ചെയ്തിട്ടില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്നും രാഹുൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ കൽപറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പാർലിമെന്റിലെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്. അതിന് മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് രാഹുൽ പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

---- facebook comment plugin here -----