Connect with us

Kerala

ബ്രഹ്മപുരത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു; സ്ഥലം മാറ്റം സ്വാഭാവികം: ഡോ. രേണു രാജ്

വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

Published

|

Last Updated

കല്‍പ്പറ്റ  | ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം അണക്കുന്നതില്‍ കലക്ടര്‍ എന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തവെന്ന് വയനാട് ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേറ്റ ഡോ. രേണു രാജ് .സ്ഥലംമാറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമാണെന്നു രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും രേണു രാജ് പറഞ്ഞു.

 

Latest