Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടും; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍

സര്‍വകലാശാല പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്തും ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെയുണ്ടായ ആക്രമണ ശ്രമത്തിന്റെ വീഡിയോയുമാണ് പുറത്തുവിടുക.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാല പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്തും ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെയുണ്ടായ ആക്രമണ ശ്രമത്തിന്റെ വീഡിയോയുമാണ് പുറത്തുവിടുക. തനിക്കെതിരായ വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തനിക്ക് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചു. മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest