Connect with us

Kerala

പുനരന്വേഷണം നടത്തിയാല്‍ തെളിവ് കൈമാറും; എം ടി രമേശിനെതിരെ കോഴ ആരോപണവുമായി മുന്‍ ബിജെപി നേതാവ്

സ്വകാര്യ മെഡിക്കല്‍ കോളജിന്റെ അനുമതിക്കായി ഒമ്പത് കോടി രൂപയാണ് രമേശ് വാങ്ങിയതെന്ന് നസീര്‍ ആരോപിക്കുന്നു

Published

|

Last Updated

കോഴിക്കോട്  | ബിജെപി നേതാവ് എം ടി രമേശിനെതിരേ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ്. സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് എം ടി രമേശ് കോഴ വാങ്ങിയെന്നാണ് ബിജെപി വിട്ട എ കെ നസീറിന്റെ ആരോപണം.

സ്വകാര്യ മെഡിക്കല്‍ കോളജിന്റെ അനുമതിക്കായി ഒമ്പത് കോടി രൂപയാണ് രമേശ് വാങ്ങിയതെന്ന് നസീര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പുനരന്വേഷണം നടത്തിയാല്‍ തെളിവുകള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജിലന്‍സ് അന്വേഷണ സമയത്ത് ഉണ്ടാകാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എം ടി രമേശ് പ്രതികരിച്ചു

Latest