Connect with us

Kerala

എക്‌സാലോജിക് കേസ്: സി എം ആര്‍ എല്‍ ഫിനാന്‍സ് മേധാവി സുരേഷ് കുമാര്‍ ഇന്നും ഇ ഡി മുമ്പാകെ ഹാജരായി

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സുരേഷിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്.

Published

|

Last Updated

കൊച്ചി | എക്‌സാലോജിക് കള്ളപ്പണ ഇടപാടില്‍ സി എം എല്‍ ആര്‍ ചീഫ് ഫിനാന്‍സ് മാനേജര്‍ പി സുരേഷ് കുമാര്‍ ഇന്നും ഇ ഡി മുമ്പാകെ ഹാജരായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സുരേഷിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. എക്‌സാലോജിക് സാമ്പത്തിക ഇടപാടിലും കരാര്‍ രേഖകളിലുമാണ് സുരേഷിനെ ചോദ്യം ചെയ്യല്‍.

കേസില്‍ കമ്പനി മുന്‍ കാഷ്യര്‍ വി വാസുദേവനും ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ എം ഡി. സി എന്‍ ശശിധരന്‍ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ ഡി സമന്‍സിനെതിരെയാണ് കര്‍ത്ത കോടതിയില്‍ ഹരജി നല്‍കിയത്.

കേസില്‍ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്തക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ചാദ്യം ചെയ്യലിന്റെ പേരില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് സി എം ആര്‍ എല്‍ ജീവനക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.