Kerala
എക്‌സാലോജിക്-സി എം ആര്‍ എല്‍ ഇടപാട്; വീണാ വിജയനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജന്‍സി
കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) ആണ് അന്വേഷിക്കുക. അറസ്റ്റിന് അധികാരമുള്ള ഏജന്‍സിയാണിത്.
തിരുവനന്തപുരം | എക്‌സാലോജിക്-സി എം ആര്‍ എല്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം. കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) ആണ് അന്വേഷിക്കുക. അറസ്റ്റിന് അധികാരമുള്ള ഏജന്‍സിയാണിത്.
ആറംഗ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇടപാട് സംബന്ധിച്ച നിലവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ ഒ സി) അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറുകയായിരുന്നു.
കോര്‍പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്.
---- facebook comment plugin here -----