National
പരീക്ഷ അഴിമതിക്കേസ്; ജമ്മു കശ്മീരിലെ 37 ഇടങ്ങളില്‍ സിബിഐ റെയ്ഡ്
ജമ്മു കശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ക്രമക്കേടില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സിബിഐ കേസെടുത്തിരുന്നു
ശ്രീനഗര്‍ | പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ 37 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് നടന്ന ധനകാര്യ വകുപ്പിലെ അക്കൗണ്ട്‌സ് അസിസ്റ്റന്റുമാരുടെ റിക്രൂട്ട്മെന്റ് പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇക്കഴിഞ്ഞ ഒക്ടോബറിലും റെയ്ഡ് നടത്തിയിരുന്നു.
ജമ്മു കശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ക്രമക്കേടില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സിബിഐ കേസെടുത്തിരുന്നു. ജെകെഎസ്എസ്ബി മുന്‍ അംഗം നീലം ഖജൂരിയ, സെക്ഷന്‍ ഓഫീസര്‍ അഞ്ജു റെയ്‌ന, ജെ-കെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കര്‍ണൈല്‍ സിംഗ് എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജമ്മു കശ്മീര്‍ പോലീസ് റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെയും ജമ്മു കശ്മീര്‍ പോലീസിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.