Kerala
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജിതമാക്കി
ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

കോഴിക്കോട് | പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
എം എസ് സൊല്യൂഷന്‍സ് സി ഇ ഒ. ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും.
ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിച്ച ശേഷം ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്.
---- facebook comment plugin here -----