Connect with us

ssf

പരീക്ഷാ സമയക്രമം: നിരന്തര വീഴ്ചകൾ ഗൗരവതരം- എസ് എസ് എഫ്

'പാഠ്യപദ്ധതി പരിഷ്കരണ കരട് കേരളീയ സാമൂഹിക പശ്ചാത്തലത്തെ നിരീക്ഷിക്കാത്തത്' 

Published

|

Last Updated

മഞ്ചേരി | വെള്ളിയാഴ്ചയിലെ പ്രാർഥനാ സമയത്തുതന്നെ സ്കൂൾ അർധ വാർഷിക പരീക്ഷ നടത്തുന്ന രീതിയിൽ സമയക്രമം സംവിധാനിച്ചത് യാദൃച്ഛികമായി കാണാൻ കഴിയില്ലെന്നും പൊതു വിദ്യാഭ്യാസ സംവിധാനത്തിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് ഗൗരവതരമാണെന്നും എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃ ക്യാമ്പ് ‘ജി – 50 പർണശാല’ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണ കരട് ഉന്നതമായ കേരളീയ സാമൂഹിക മൂല്യങ്ങളെയും ജീവിതത്തെയും നിരീക്ഷിക്കാതെ നിക്ഷിപ്ത താൽപര്യങ്ങൾക്കനുസൃതമായി സൃഷ്ടിച്ചതാണെന്നും ക്യാമ്പ് നിരീക്ഷിച്ചു.

ഇത്തരം കാര്യങ്ങളിലെ തിരുത്തലുകൾ വേഗത്തിലാക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. തൃപ്പനച്ചി അൽ ഇർശാദ് കാമ്പസിൽ നടന്ന നേതൃക്യാമ്പിൽ പഠനം, ചർച്ച, സംവാദം എന്നീ സെഷനുകൾക്ക് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി, സെക്രട്ടറി സി ആർ കെ മുഹമ്മദ്, കെ പി മുഹമ്മദ് യൂസുഫ്, ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി, ജന.സെക്രട്ടറി കെ തജ്മൽ ഹുസൈൻ, സെക്രട്ടറിമാരായ പി കെ അബ്ദുല്ല, ടി അബ്ദുന്നാസർ, ശാഫി സഖാഫി, കെ പി അനസ്, യൂസുഫലി സഖാഫി, സി പി ഉസാമത്ത്, സൽമാൻ സിദ്ദീഖി, മുശ്താഖ് സഖാഫി, ടി എം ശുഹൈബ്, ശാഹിദ് മുനീർ , സ്വഫ്വാൻ മുതീരി നേതൃത്വം നൽകി.

---- facebook comment plugin here -----

Latest