National
പരീക്ഷാ സമ്മര്‍ദം; മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി അസ്വസ്ഥയായിരുന്നെന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പൂനെ| ഇന്നലെ രാവിലെ ബിജെ മെഡിക്കല്‍ കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയുടെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പഠനത്തിന്റെയും പരീക്ഷയുടെയും സമ്മര്‍ദ്ദം കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി അസ്വസ്ഥയായിരുന്നു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സസൂണ്‍ ജനറല്‍ ആശുപത്രിയുടെ ടെറസില്‍ നിന്നാണ് യുവതി ചാടിയത്. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്മാര്‍ത്താന പാട്ടീല്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഡിസിപി പാട്ടീല്‍ കൂട്ടിചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)