Organisation
സാമൂഹിക സേവനരംഗത്തെ മികച്ച പ്രവര്‍ത്തനം; ഡോ. സലാം സഖാഫി എരഞ്ഞിമാവിന് ഗോള്‍ഡന്‍ വിസ
കൊവിഡ് കാലത്ത് ദുബൈ മര്‍കസ് കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദുബൈ സര്‍ക്കാറിന്റെ പ്രശംസക്ക് കാരണമായിരുന്നു.
ദുബൈ | പ്രവാസ ലോകത്തെ സാമൂഹിക ജീവകാരുണ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് ദുബൈ മര്‍കസ് പ്രസിഡന്റ് ഡോ. സലാം സഖാഫി എരഞ്ഞിമാവിന് ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ വിസ ലഭിച്ചു. കൊവിഡ് കാലത്ത് ദുബൈ മര്‍കസ് കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദുബൈ സര്‍ക്കാറിന്റെ പ്രശംസക്ക് കാരണമായിരുന്നു. ദുബൈ സര്‍ക്കാറിന്റെ സന്നദ്ധ സേവന കൂട്ടായ്മകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
സാമൂഹിക സേവനങ്ങള്‍ക്ക് നേരത്തെ സഖാഫിക്ക് ഓണററി ഡോക്ടറേറ്റും ദുബൈ പോലീസ്, ഹെല്‍ത്ത് അതോറിറ്റി, മുന്‍സിപ്പാലിറ്റി, ഇസ്ലാമിക് അഫയേഴ്‌സ്, ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി തുടങ്ങിയവയില്‍ നിന്ന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അബൂദബി നാഷണല്‍ ഓയില്‍ കമ്പനിയിലൂടെ (അഡ്നോക്) യാണ് പ്രവാസ ജീവിതമാരംഭിക്കുന്നത്. ശേഷം ദുബൈ മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്ത് എരഞ്ഞിമാവ് സ്വദേശിയാണ്. ഡോ. സലാം സഖാഫിയെ ദുബൈ ഔഖാഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ശൈഖ് അഹ്മദ് അല്‍ ശൈബാനി അനുമോദിച്ചു.