Connect with us

Vehicles

ഇന്ധന വിലക്ക് പിന്നാലെ അധിക ഭാരം; വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഫീസ് എട്ടിരട്ടി കൂട്ടി

അടുത്ത വര്‍ഷം ഏപ്രിലോടെയായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക

Published

|

Last Updated

ന്യൂഡല്‍ഹി | പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പതുക്കാനുള്ള ഫീസ് എട്ടിരട്ടിയായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 600 രൂപയുള്ള കാറുകളുടെ റീ രജിസ്‌ട്രേഷന്‍ ഫീസ് പുതുക്കിയ നിരക്ക് അനുസരിച്ച് 5000 രൂപയാണ്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകള്‍ക്കാണ് പുതിയ നിരക്ക്.

ഇരുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയും ഓട്ടോ റിക്ഷകള്‍ക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്ക്. 300 രൂപയാണ് വൈകിയാല്‍ പ്രതിമാസം ഈടാക്കുക. അടുത്ത വര്‍ഷം ഏപ്രിലോടെയായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്.

Latest