Connect with us

Kerala

ഹജ്ജ് യാത്രക്ക് അമിത നിരക്ക്; ഐ.എൻ.എൽ പ്രക്ഷോഭത്തിലേക്ക്

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്ദുള്ളകുട്ടിയുടെ പ്രസ്താവന നിരുത്തരവാദപരം

Published

|

Last Updated

കോഴിക്കോട് | കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നടപടി ക്രൂരതയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് കെപി ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ ഭൂരിഭാഗം ഹജ്ജ് യാത്രക്കാരും കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ 85000 രൂപ നിരക്കിൽ യാത്ര സാധ്യമാകുമ്പോൾ കോഴിക്കോട് നിന്നും 165000 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തോട് നാളിതുവരെ കേന്ദ്രം തുടർന്നു പോരുന്ന വിവേചനത്തിന്റെ ഭാഗമാണിത്, ചുരുങ്ങിയ നിരക്കിൽ സർവീസ് നടത്താൻ തയ്യാറായിരുന്ന മറ്റു വിമാന കമ്പനികളെ മാറ്റിനിർത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്ദുള്ളകുട്ടിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്, കേന്ദ്ര സർക്കാർ ഈ പകൽക്കൊള്ളക്ക് കൂട്ട്നിൽക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Latest