Connect with us

Kerala

ചങ്ങനാശ്ശേരിയില്‍ എക്സൈസിന്റെ വന്‍ ലഹരിവേട്ട; 12.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇയാള്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ അടക്കം പ്രതിയാണ്

Published

|

Last Updated

ചങ്ങനാശ്ശേരി |  വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ എത്തിച്ച 12.5 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ചങ്ങനാശേരി സ്വദേശിയായ ഷാരോണ്‍ നജീബിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ അടക്കം പ്രതിയാണ് എന്നു എക്സൈസ് സംഘം അറിയിച്ചു.

വാറണ്ട് കേസില്‍ അടക്കം പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും, പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് എന്നാണ് ലഭിക്കുന്ന സൂചന.

പരിശോധനയ്ക്ക് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ് ടി.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര് സന്തോഷ് , പ്രിവന്റീവ് ഓഫിസര്‍ ആന്റണി മാത്യു സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രതീഷ് കെ.നാണു, പ്രവീണ്‍ കുമാര്‍ എ.ജി, ഷഫീഖ് ,വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ നിത്യാ മുരളി, പ്രിയ , ഡ്രൈവര്‍ മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി

 

Latest