Connect with us

Kerala

ഏഴര കിലോക്കടുത്ത് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

പത്തനംതിട്ട  പാലയ്ക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) ആണ് പിടിയിലായത്.

Published

|

Last Updated

കൊല്ലം | കഞ്ചാവുമായി യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട  പാലയ്ക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) ആണ് പിടിയിലായത്.

കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് തെങ്കാശി-കൊട്ടാരക്കര തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലെ യാത്രക്കാരനായ അനില്‍കുമാറില്‍ നിന്ന് ഏഴ് കിലോ 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷിജു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബൈജു, പ്രിവന്റിവ് ഓഫീസര്‍ പി എ അജയകുമാര്‍, സി ഇ ഒമാരായ എ അജയന്‍, എസ് ഹരിപ്രസാദ്, എച്ച് രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Latest