Kerala
വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വില്‍പ്പന; യുവാക്കള്‍ എക്‌സൈസ് പിടിയില്‍
ഇവര്‍ ലഹരിവില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

തിരുവനന്തപുരം|തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാക്കള്‍ എക്‌സൈസ് പിടിയില്‍. പൂവച്ചല്‍ ചക്കിപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് അല്‍ത്താഫ് മന്‍സിലില്‍ താമസിച്ചുവന്ന സുഹൈദ് ഇന്‍തിയാസ് (24), പൂവച്ചല്‍ അമ്പലം തോട്ടരികത്തു വീട്ടില്‍ വിക്രമന്‍ മകന്‍ വിഷ്ണു (20) എന്നിവരെ എക്‌സൈസ് നെടുമങ്ങാട് ടീം പിടികൂടിയത്.
ഇവര്‍ ലഹരിവില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിവരികയായിരുന്നു. സുഹൈദ് മറ്റൊരു എംഡിഎംഎ കേസില്‍ ജയില്‍ വാസം അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കച്ചവടത്തിനിറങ്ങിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, അഞ്ചലില്‍ ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി അലയമണ്‍ സ്വദേശിനി കുലിസം ബീവി എക്സൈസിന്റെ പിടിയിലായി. അഞ്ചല്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോനി രാജേഷ് ആര്‍ വി യുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.