Kerala
എം ഡി എം എയുമായി യുവാവ് എക്സൈസ് പിടിയില്‍
ഷീദ് ഷാനവാസ് എക്സൈസ് ഷാഡോ ടിമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു

പത്തനംതിട്ട | എം ഡി എം എ യുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ ചെറിയനാട് വില്ലേജില്‍ പഴഞ്ചിറ മുറിയില്‍ പള്ളിതാഴത്തെത്തില്‍ വീട്ടില്‍ ഷീദ് ഷാനവാസ്(28) ആണ് പത്തനംതിട്ട എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ എ യുടെ നേതൃത്വത്തിലുള്ള പരിശോധനക്കിടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഷീദ് ഷാനവാസ് എക്സൈസ് ഷാഡോ ടിമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു എന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ റോബര്‍ട്ടും സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായരും അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മനോജ് എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ, ജിതിന്‍ എന്‍, രാഹുല്‍ ആര്‍, അജിത് എം കെ, കൃഷ്ണകുമാര്‍, ഷഫീക്ക് , വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ദേവനന്ദന, ഡ്രൈവര്‍ ശ്രീജിത്ത് ജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.