Kerala
ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്സൈസ് പരിശോധന; കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തു
ആലുവ കേസിലെ പ്രതി താമസിച്ച മുറിയിലും പരിശോധന നടത്തി.
കൊച്ചി | ആലുവയില്‍ അഞ്ച് വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് പിറകെ എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന തുടങ്ങിയത്. പെരുമ്പാവൂര്‍, ആലുവ ഉള്‍പ്പെടെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ആലുവ കേസിലെ പ്രതി താമസിച്ച മുറിയിലും പരിശോധന നടത്തി.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന പരിശോധനയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തി.
ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും.പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം