Connect with us

Kerala

ഇലന്തൂരില്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കാര്‍ എക്സൈസ് പിടിച്ചെടുത്തു

കേസിലെ രണ്ടാം പ്രതിയായ രതീഷ് സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന കെ എല്‍ 30 ഡി 5441 കാറാണ് പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | ഇലന്തൂര്‍ ആശാരിമുക്കില്‍ 490 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കാര്‍ എക്സൈസ് പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായ രതീഷ് സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന കെ എല്‍ 30 ഡി 5441 കാറാണ് പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വാഹനത്തില്‍ നിന്നും നാലു ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റും 500 മില്ലി ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തി. വാഹനവും തൊണ്ടിമുതലുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 24ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലായിരുന്നു ഇലന്തൂര്‍ ആശാരിമുക്ക് ദേശത്ത് പേഴുംകാട്ടില്‍ വീട്ടില്‍ സി ബി രാജേഷ് കുമാര്‍ (45) എന്നയാളുടെ വീട്ടിലെ ആട് ഫാമില്‍ നിന്നും 35 ലിറ്ററിന്റെ 14 കന്നാസുകളിലായി 490 ലിറ്റര്‍ സ്പിരിറ്റ് ഒളിപ്പിച്ചു വച്ചിരുന്നത്.

പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി എ പ്രദീപ് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിശോധനക്ക് അസി. എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ഷാജി, റെയിഞ്ച് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍, പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എസ് സുരേഷ് കുമാര്‍, കെ സി അനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എ ഷിമില്‍, ടി എന്‍ ബിനുരാജ്, ആകാശ് മുരളി, എസ് ജയശങ്കര്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റാണി, കവിത ഡ്രൈവര്‍ സതീശന്‍, ഹുസൈന്‍ പങ്കെടുത്തു.

 

Latest