Kerala
ആവേശമായി സൈക്കിളത്തോൺ യാത്ര
വ്യാഴാഴ്ച രാവിലെ മടവൂർ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുർറഹ്‌മാൻ ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു.
തൃശൂർ | മടവൂർ സി എം സെന്റർ 35ാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായി കേരള യുവജന സമ്മേളന നഗരിയിലേക്ക് സംഘടിപ്പിച്ച സി എം സെന്റർ വിദ്യാർഥികളുടെ സൈക്കിൾ യാത്ര സൈക്കിളത്തോൺ നഗരിയിലെത്തി. വ്യാഴാഴ്ച രാവിലെ മടവൂർ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുർറഹ്‌മാൻ ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു.
ശേഷം മർകസിലെത്തിയ യാത്രാ സംഘത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പന്തീരാങ്കാവ്, പരപ്പനങ്ങാടി, പൊന്നാനി, കല്ലൂർ, കേച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇരുപതോളം സൈക്കിളുകളിലായി പുറപ്പെട്ട സംഘം നഗരിയിൽ എത്തിയത്.
എസ് എസ് എഫ് സംസ്ഥാന, ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ നഗരിയിൽ സ്വീകരിച്ചു.