Connect with us

Ongoing News

മലയാളികള്‍ക്ക് ആവേശം, അഭിമാനം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍

രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടി20 ടീമില്‍ ഇടം നേടിയത്.

Published

|

Last Updated

മുംബൈ | മലയാളി ക്രിക്കറ്റ് പ്രേമികളെ ആനന്ദത്തേരിലേറ്റി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്.

റിഷഭ് പന്ത് ആണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുലിനെ ഒഴിവാക്കി. രോഹിത് ശര്‍മയാണ് ദേശീയ ടീമിന്റെ നായകന്‍. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നുന്ന പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഐ പി എല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഇതുവരെ ബാറ്റിംഗ് പ്രകടനത്തില്‍ നാലാം സ്ഥാനത്താണ്. 385 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മികച്ച ആവറേജാണ് സഞ്ജുവിന്റേത്-77. 161.08 ആണ് സ്ട്രൈക്ക് റേറ്റ്.ഇതോടെ സഞ്ജുവിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന മുറവിളി കൂടുതല്‍ ശക്തമായിരുന്നു.

ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു.

ശിവം ദുബെയും ടീമിലെത്തിയിട്ടുണ്ട്. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

റിസരവ് താരങ്ങള്‍: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

 

Latest