Connect with us

ISL 2023- 24 season

ഐ എസ് എല്‍ പത്താം പതിപ്പിന് കൊച്ചിയില്‍ ആവേശത്തുടക്കം

മലയാളി താരം സച്ചിന്‍ സുരേഷ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി.

Published

|

Last Updated

കൊച്ചി | ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം പതിപ്പിന് കൊച്ചിയില്‍ ആവേശത്തുടക്കം. ദക്ഷിണേന്ത്യന്‍ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. മലയാളി താരം സച്ചിന്‍ സുരേഷ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി. ആദ്യമായി ഐ എസ് എല്‍ കിരീടത്തില്‍ മുത്തമിടുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

സച്ചിന്‍ ആദ്യമായാണ് സീനിയര്‍ ടീമിലെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടത്. അഡ്രിയാന്‍ ലൂണയുടെ നേതൃത്വത്തില്‍ പ്രബീര്‍ ദാസ്, പ്രീതം കോട്ടല്‍, മിലോസ് ഡ്രിന്‍ചിച്ച്, അയ്ബാന്‍ഭാ ദോലിംഗ്, ദെയ്‌സുക് സകായ്, ജീക്‌സണ്‍ സിംഗ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അയ്മന്‍, ക്വാമി പെരേര എന്നിവരാണ് ആദ്യ ഇലവനിലുള്ളത്.

ഗുര്‍പ്രീത് സിംഗ്, സ്ലാവ്‌കോ ദാംജാന്‍നോവിച്ച്, അലക്‌സാണ്ടര്‍, ജൊവാനോവിച്ച്, റോഷന്‍ സിംഗ്, ജെസ്സെല്‍ കാര്‍ണീറോ, നമ്ഗ്യാല്‍ ബൂട്ടിയ, സുരേഷ് വംഗ്ജാം, കെസിയ വീന്‍ഡോര്‍പ്, രോഹിത് കുമാര്‍, ശിവശക്തി നാരായണന്‍, റിയാന്‍ വില്യംസ് എന്നിവരാണ് ബെംഗളൂരുവിന്റെ ആദ്യ ഇലവനിലുള്ളത്.