Kerala
കൂട്ട അവധിയെടുത്ത് വിനോദയാത്ര; കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തി
ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് മൂന്നാറിലേക്കു വിനോദ യാത്ര പോയത് വിവാദമായിരുന്നു.

കോന്നി | കൂട്ട അവധിയെടുത്തു വിനോദ യാത്രക്കു പോയിരുന്ന കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തി. തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനടക്കമുള്ളവരാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ തിരിച്ചെത്തിയത്. സ്വകാര്യ വാഹനങ്ങളിലാണ് സംഘം വീടുകളിലേക്ക് പോയത്. താലൂക്ക് ഓഫീസില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തില്ല.
ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് മൂന്നാറിലേക്കു വിനോദ യാത്ര പോയത് വിവാദമായിരുന്നു. ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.
തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് വിനോദയാത്ര നടത്തിയത്. ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രക്കായി ഓരോരുത്തരും 3,000 രൂപ വീതം നല്‍കിയിരുന്നതായാണ് വിവരം.