Connect with us

Kerala

രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്;പ്രതിഷേധവുമായി യാത്രക്കാര്‍

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു

Published

|

Last Updated

പയ്യോളി | രാത്രിയില്‍ ട്രെയിന്‍ സ്റ്റേഷിനില്‍ നിര്‍ത്താത്തതെ പോയി. ആലപ്പി-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസാണ് ശനിയാഴ്ച രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയത്. രാത്രി 10.54ഓടെ എത്തിയ ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയില്ല.

രണ്ട് കിലോമീറ്റര്‍ അകലെയാണ് ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്ന് യാത്രക്കാരില്‍ പലരും അയനിക്കാട് ഇറങ്ങി.കനത്ത മഴയായതിനാലും ട്രാക്കിന് സമീപം കാടായതിനാലും കൂടുതല്‍ പേര്‍ക്കും ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല.

പിന്നീട് വടകര സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് കണ്ടില്ലെന്നാണ് ലോക്കോ പൈലറ്റിന്റെ വിശദീകരണം. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. റെയില്‍വേ കണ്‍ട്രോളിങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Latest