Kerala
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അശാസ്ത്രീയം, ശരിയായ ഫലം വരട്ടെ : ശശി തരൂര്‍
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം
തിരുവനന്തപുരം | പുറത്തു വന്ന എക്സിറ്റ്പോളുകള്‍ അശാസ്ത്രീയമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഫലം വരട്ടേയെന്നും തരൂര്‍ പറഞ്ഞു.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. തിരുവന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനായിരുന്നു ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.
യുഡിഎഫിന് കേരളത്തില്‍ 15 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ടൈംസ് നൗ നടത്തിയ പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റുവരെയും ബിജെപിക്ക് ഒരു സീറ്റുവരെ ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കുന്നു.
ടിവി 9 എക്സിറ്റ് പോള്‍ പ്രവചനം പ്രകാരം കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.ഇന്ത്യാടുഡെ ഏക്സിസ് മൈ എക്സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകളും ലഭിക്കുമെന്നും പറയയുന്നു.
ഇന്ത്യാ ടിവി സിഎന്‍എക്സ് എക്സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെയും യുഡിഎഫിന് 13 മുതല്‍ 15വരെയും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നുമാണ് എക്സിറ്റ് പോള്‍ ഫലം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ്പോള്‍ പറയുന്നത്.