Gujrat Poll 2022
ഗുജറാത്ത് ബി ജെ പിക്ക് നല്‍കി എക്‌സിറ്റ് പോള്‍ ഫലം; ആപ് മൂന്നാമത്, ഹിമാചലില്‍ ഇഞ്ചോടിഞ്ച്
എക്‌സിറ്റ് പോള്‍ ഫലം ശരിയാണെങ്കില്‍ വംശഹത്യയുണ്ടായ 2002ന് ശേഷമുള്ള ബി ജെ പിയുടെ മികച്ച പ്രകടനമായിരിക്കും ഇത്തവണത്തേത്.
ന്യൂഡല്‍ഹി | തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്ത് ബി ജെ പി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന എ എ പി മൂന്നാമതായിരിക്കും. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇഞ്ചോടിഞ്ചായിരിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
അതേസമയം, ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പില്‍ എ എ പി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലത്തിലുണ്ട്. ഗുജറാത്തിലെ 182 സീറ്റുകളില്‍ 132ഉം ബി ജെ പി കൊണ്ടുപോകുമെന്നാണ് ഫലം. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 38 സീറ്റും എ എ പിക്ക് എട്ട് സീറ്റും ലഭിക്കും.
എക്‌സിറ്റ് പോള്‍ ഫലം ശരിയാണെങ്കില്‍ വംശഹത്യയുണ്ടായ 2002ന് ശേഷമുള്ള ബി ജെ പിയുടെ മികച്ച പ്രകടനമായിരിക്കും ഇത്തവണത്തേത്. ഹിമാചലില്‍ നേരിയ വ്യത്യാസത്തില്‍ കോണ്‍ഗ്രസിനെ ബി ജെ പി മറികടക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. 68ല്‍ 35 സീറ്റുകള്‍ ബി ജെ പിക്കായിരിക്കും. എ എ പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഫലത്തിലുണ്ട്.