Connect with us

National

ത്രിപുരയില്‍ ബി ജെ പി തുടര്‍ ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

36 മുതല്‍ 45 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ ഫലം

Published

|

Last Updated

അഗര്‍ത്തല | സി പി എമ്മും കോണ്‍ഗ്രസ്സും സംഖ്യമായി മത്സരിച്ചിട്ടും ത്രിപുരയില്‍ ബി ജെ പി തന്നെ ഭരണം നടത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

650 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ 36 മുതല്‍ 45 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. സി പി എം- കോണ്‍ഗ്രസ്സ് സംഖ്യത്തിന് ആറ് മുതല്‍ 11 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിയുകയെന്നും ഒമ്പത് മുതല്‍ 16 വരെ സീറ്റുകള്‍ നേടുന്ന പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോത്ത പ്രതിപക്ഷമാകുമെന്നുമാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്.

എന്‍ ഡി എ 24 സീറ്റും സി പി എം- കോണ്‍ഗ്രസ്സ് മുന്നണി 21 സീറ്റും ടിപ്ര മോത്ത 14 സീറ്റും നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം പറയുന്നത്.

ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോളില്‍ ബി ജെ പിയുടെ അപ്രമാധിത്വമാണ് ദൃശ്യമാകുന്നത്. ബി ജെ പി 40 സീറ്റ് വരെ നേടുമ്‌പോള്‍ തിപ്ര മോത്ത 12 സീറ്റ് നേടി പ്രതിപക്ഷമാകുമെന്നും സി പി എം സംഖ്യത്തിന് എട്ട് സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നുമാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് ഫലം പറയുന്നത്.

എന്നാൽ,  കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ അട്ടിമറിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

Latest