National
മേഘാലയിൽ എന്‍ പി പി അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
എൻ പി പി 21 മുതല്‍ 26 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചനം
ശില്ലോംഗ് | മേഘാലയിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍ പി പി നേടുമെന്നാണ് സീ ന്യൂസ്- മാറ്റ്രൈസ് എക്സിറ്റ് പോള്‍ പറയുന്നത്. തൃണമൂൽ കോൺഗ്രസ്സ് എട്ട് മുതല്‍ 13 സീറ്റു വരെയും ബി ജെ പി ആറ് മുതല്‍ 12 വരെയും സീറ്റ് നേടുമെന്നും സീ ന്യൂസ്- മാറ്റ്രൈസ് എക്സിറ്റ് പോള്‍ പറയുന്നു.
ടൈംസ് നൗ പുറത്തുവിട്ട ഫലത്തില്‍ എന്‍ പി പി 22 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. ബി ജെ പിക്ക് അഞ്ചും കോണ്‍ഗ്രസ്സിന് മൂന്നും സീറ്റുകള്‍ ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ 29 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. അതോടെ, ചെറുകിട പാര്‍ട്ടികളുടെ നിലപാടുകള്‍ മേഘാലയില്‍ നിര്‍ണായകമാകും.
മാട്രിസ് സീ ന്യൂസ് സര്‍വേയിലും 24 സീറ്റ് നേടുന്ന എന്‍ പി പിയാണ് മുന്നില്‍. ബി ജെ പി ഒമ്പതും കോണ്‍ഗ്രസ്സ് നാലും സീറ്റില്‍ ഒതുങ്ങും. ഇവരുടെ ഫലത്തിലും മറ്റുള്ളവര്‍ 22 സീറ്റുകള്‍ നേടും.
ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേയില്‍ എന്‍ പി പി 21 സീറ്റാണ് നേടുന്നത്. കോണ്‍ഗ്രസ്സ് ഒമ്പതും ബി ജെ പി ആറും മറ്റുള്ളവര്‍ 23 സീറ്റും നേടുമെന്നാണ് പ്രവചനം.
മാര്‍ച്ച് രണ്ടിനാണ് ഫലം വരുന്നത്.