Connect with us

National

ഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾ

ഇത് വരെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളിൽ മാട്രിസ് മാത്രമാണ് ഒരു ബലാബലം കാണിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം ഡൽഹി ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ചാണക്യയുടെ എക്‌സിറ്റ് പോൾ ബി.ജെ.പി 39-44 സീറ്റ് വരെ നേടുമെന്നും, ആം ആദ്മി പാര്‍ട്ടി 20-25 സീറ്റുകള്‍ വരെ നേടുമെന്നും, കോണ്‍ഗ്രസ്സ് 2-3 സീറ്റുകള്‍ നേടുമെന്നും വിലയിരുത്തുന്നു. ഡൽഹിയിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.

ഇത് വരെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളിൽ മാട്രിസ് മാത്രമാണ് ഒരു ബലാബലം കാണിക്കുന്നത്. 35-40 സീറ്റുകളിൽ ബിജെപി വരുമ്പോൾ 32-37 സീറ്റുകൾ വരെ എഎപി പിടിക്കുമെന്ന് മാട്രിസ് ഫലം വ്യക്തമാക്കുന്നു. കോണഗ്രസിന് പരമാവധി ഒരു സീറ്റാണ് അവർ നൽകുന്നത്.

പി മാര്‍ക്ക്, ജെവിസി, ഡി വി റിസർച്ച് ഉൾപ്പെടെ എക്സിറ്റ് പോളുകളും ബിജെപിക്ക് ശക്തമായ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. ബിജെപി 36 -44 സീറ്റുകൾ നേടുമെന്നാണ് ഡിവി റിസർച്ച് ഫലം. 26-34 സീറ്റുകളാണ് അവർ എഎപിക്ക് നൽകുന്നത്. കോൺഗ്രസ് ഒിടത്തും ജയിക്കില്ലെന്നും വ്യക്തമാക്കുന്നു.

ജെവിസി 39-45 സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുമ്പോൾ എഎപി 22-31 സീറ്റുകളും കോൺഗ്രസ് പരമാവധി രണ്ട് സീറ്റുകളും നേടുമെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍ എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകളെ ആകെ മൊത്തം തള്ളിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എക്‌സിറ്റ് പോളുകളല്ല, യാഥാര്‍ത്ഥ്യം അകലെയാണെന്നും എ.എ.പി പ്രതികരിച്ചു.

Latest