Connect with us

National

കര്‍ണാടകയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍

എന്‍ ഡി എ 23 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കര്‍ണാടകയില്‍ എന്‍ ഡി എ  23 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് 3 മുതല്‍ 5 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. ഇന്ത്യ ടിവി കര്‍ണാടകയില്‍ എന്‍ ഡി എ  19 മുതല്‍ 25 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 4 മുതല്‍ 8 വരെ നേടുമെന്നാണ് ഇന്ത്യ ടി വി പറയുന്നത്. അതേസമയം ജന്‍കീ ബാദ് എന്‍ ഡി എ സഖ്യത്തിന് 21 മുതല്‍ 23 വരെയും കോണ്‍ഗ്രസിന് 7 മുതല്‍ 5 സീറ്റ് വരെയും പ്രവചിക്കുന്നു.

---- facebook comment plugin here -----

Latest