Connect with us

pravasi sahithyotsav

പ്രവാസി സാഹിത്യോത്സവ്; സൗദി ഈസ്റ്റ് ജേതാക്കള്‍

ആറ് രാജ്യങ്ങളിലെ എട്ട് സ്റ്റുഡിയോകളില്‍ നിന്ന് 50 ഇനങ്ങളില്‍ 462 പ്രതിഭകള്‍ പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചു

Published

|

Last Updated

ഖത്തര്‍ | പ്രവാസത്തിലെ സാംസ്‌കാരികയിടത്തില്‍ പുതിയ ബദലുകള്‍ സൃഷ്ടിച്ച് പ്രവാസി സാഹിത്യോത്സവിന് നിറവാര്‍ന്ന കൊടിയിറക്കം. കഴിഞ്ഞ മൂന്ന് മാസക്കാലമായി വിവിധ ഘടകങ്ങളില്‍ നടന്ന കലാസാഹിത്യ മത്സരങ്ങളുടെ പരിസമാപ്തിയായാണ് ഗ്രാന്റ് ഫിനാലെ സംഘടിപ്പിച്ചത്. സൗദി ഈസ്റ്റ്, യു എ ഇ, ഖത്തര്‍ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സന്ദേശ പ്രഭാഷണം നടത്തി.

മാരിയുടെ കാലത്ത് കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ തലത്തില്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രക്ഷുബ്ധമായ മനസ്സുകളില്‍ ആനന്ദത്തിന്റെ പൂക്കള്‍ വിതറാന്‍ സാധിക്കുമെന്ന് ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. ആറ് രാജ്യങ്ങളിലെ എട്ട് സ്റ്റുഡിയോകളില്‍ നിന്ന് 50 ഇനങ്ങളില്‍ 462 പ്രതിഭകള്‍ പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചു. ഗള്‍ഫിലും കേരളത്തിലുമായി വിവിധ കേന്ദ്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, കവി സച്ചിദാനന്ദന്‍, കെ പി രാമനുണ്ണി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു. സൗദി ഈസ്റ്റിലെ അനീഖ് ഹംദാന്‍, ഖത്തറിലെ മുഹ്സിന ഷബീര്‍ എന്നിവര്‍ യഥാക്രമം കലാ പ്രതിഭ, സര്‍ഗ്ഗ പ്രതിഭ എന്നിവക്ക് അര്‍ഹരായി. സൗദി ഈസ്റ്റ് 229, യു എ ഇ 210, ഖത്തര്‍ 154, ഒമാന്‍ 105, സൗദി വെസ്റ്റ് 78, കുവൈത്ത് 61, ബഹ്‌റൈന്‍ 45 എന്നിങ്ങനെ പോയിന്റുകള്‍ നേടി. വിജയികള്‍ക്ക് അതാത് സ്റ്റുഡിയോകളില്‍ വെച്ച് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കലാലയം പുരസ്‌കാരം, ബുക്ടെസ്റ്റ് ജേതാക്കളെ അനുമോദിച്ചു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ചെമ്പ്രശ്ശേരി അബ്ദുറഹ്മാന്‍ സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, നിസാമുദ്ധീന്‍ ഫാളിലി, അബ്ദുല്‍ ഹക്കീം അണ്ടത്തോട്, അബൂബക്കര്‍ അസ്ഹരി, നൗഷാദ് ആലം മിസ്ബാഹി, ടിഎ അലി അക്ബര്‍, ജാബിറലി പത്തനാപുരം, സിറാജ് മാട്ടില്‍, അന്‍സാര്‍ കൊട്ടുകാട്, വിപികെ മുഹമ്മദ്, അബ്ദുല്‍ അഹദ് പ്രസംഗിച്ചു. സക്കരിയ്യ ശാമില്‍ ഇര്‍ഫാനി സ്വാഗതവും മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest