icf riyad central
പ്രലോഭനങ്ങളെ അതിജയിക്കാൻ പ്രവാസികൾ കരുത്താർജിക്കണം: ഐ സി എഫ് സെമിനാർ
മുഹമ്മദ് നബി എന്ന പുസ്തകം വിൻസന്റ് ജോർജിന് നൽകി ഐ സി എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ പ്രകാശനം ചെയ്തു.
റിയാദ് | എല്ലാ ചൂഷണങ്ങളെയും തിരിച്ചയറിയാനും പ്രലോഭനങ്ങളെ അതിജയിക്കാനും പ്രവാസികൾ കരുത്താർജിക്കണമെന്ന് ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ പറഞ്ഞു. ഐ സി എഫ് റിയാദ് സംഘടിപ്പിച്ച ചൂഷണ മുക്ത പ്രവാസം സെമിനാറിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനർഹമായ ഒന്നും കൈപ്പറ്റാതിരിക്കാനുള്ള സൂക്ഷ്മത ജിവിതത്തിൽ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഐ സി എഫ് സെൻട്രൻ അഡ്മിൻ പ്രസിഡന്റ് ഹസൈനാർ മുസ്ല്യാർ അധ്യക്ഷത വഹിച്ച സെമിനാർ നാഷണൽ വിദ്യാഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നസീർ മുള്ളൂർക്കര (കേളി സാംസ്കാരിക വേദി), വിൻസന്റ് ജോർജ് (ഒ ഐ സി സി), സിദ്ദീഖ് പാലക്കാട് (കെ എം സി സി), ഹാശിർ ചൊവ്വ (ആർ എസ് സി നോർത്ത് സെൻട്രൽ), അബ്ദുൽ വാഹിദ് സഖാഫി (ആർ എസ് സി സിറ്റി സെൻട്രൽ), അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ (ഐ സി എഫ്), സുധീർ കുമ്മിൽ (നവോദയ) പ്രസംഗിച്ചു.