covid
രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സൂചനയെന്ന് വിദഗ്ധര്‍
പുതിയ കേസുകളില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കമെന്ന സൂചനയെന്ന് വിദഗ്ധര്‍. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കൊവിഡ് ബാധയുടെ 50 ശതമാനത്തിലേറെ ഒമിക്രോണ്‍ വകഭേദമെന്നും സൂചനകള്‍. പുതിയ കേസുകളില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
പല രാജ്യങ്ങളിലും സമാന സാഹചര്യമുണ്ടെന്നും ഇവിടങ്ങളിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ ടി എ ജി ഐ പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാന്‍ എന്‍ കെ അറോറ പറഞ്ഞു.
രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. രണ്ടാം തരംഗത്തിന് സമാനമായ രൂക്ഷ സാഹചര്യം മൂന്നാം തരംഗത്തില്‍ ഉണ്ടാവില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----