National
മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

മുംബൈ| മഹാരാഷ്ട്രയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഭണ്ഡാര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. ആര്‍ഡിഎക്‌സ് നിര്‍മ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്.
സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ ജെ.സി.ബി ഉള്‍പ്പടെയുള്ളവയേയും സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സഞ്ജയ് കോല്‍ട്ടെ പറഞ്ഞു.