National
തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; ആറ് പേര്‍ മരിച്ചു
തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തെറി ഉണ്ടായത്.
ചെന്നൈ| തമിഴ്‌നാട് വിരുദുനഗറിലെ ബൊമ്മൈപുരത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തെറി ഉണ്ടായത്. പല നിലകളിലായി 35 മുറികളിലായി 80 തൊഴിലാളികളാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. സായിനാഥ് പടക്കനിര്‍മ്മാണശാല എന്ന പേരില്‍ ബാലാജി എന്ന ആള്‍ നടത്തുന്ന പടക്കനിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്ഥാപനത്തിലെ നാല് മുറികള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. എത്ര പേര്‍ക്ക് പരുക്കേറ്റു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
---- facebook comment plugin here -----