Connect with us

National

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു

പ്ലാന്റിനുള്ളില്‍ പെട്ടന്നുണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

Published

|

Last Updated

ചെന്നൈ | എഥനോള്‍ ശേഖരണ ടാങ്കില്‍ തൊഴിലാളികള്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു തൊഴിലാളി മരിച്ചു. തൊണ്ടിയാര്‍പേട്ടിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) പ്ലാന്റിൽ ബുധനാഴ്ച്ച ഉച്ചയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

സംഭവത്തില്‍ വെല്‍ഡിങ്ങ് തൊഴിലാളിയായ പെരുമാള്‍ എന്ന ആളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരവണനെന്ന മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ പൊട്ടിത്തെറിയില്‍ പ്ലാന്റിനുള്ളിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ ഇടങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. പ്ലാന്റിനുള്ളില്‍ പെട്ടന്നുണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

Latest