Connect with us

Kerala

എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ പൊട്ടിത്തെറി;ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്

Published

|

Last Updated

കൊച്ചി |  എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം നടന്നത്. . മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.അപകടം നടന്ന സമയത്ത് ഫാക്ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. നാലുപേരും ഒഡിഷ സ്വദേശികളാണ്. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു

---- facebook comment plugin here -----

Latest