Kerala
ഹോട്ടലില്‍ പൊട്ടിത്തെറി; ഉടമക്കെതിരെ പോലീസ് കേസെടുത്തു
ജിതിന്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ പിതാവിന്റെ ഉടമസ്ഥയിലുള്ള ഹോട്ടലിലാണ് പൊട്ടിത്തെറിയുണ്ടായത്

പത്തനംതിട്ട | സി പി എം പ്രവർത്തകൻ റാന്നി പെരുനാട് ജിതിന്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ പിതാവിന്റെ ഉടമസ്ഥയിലുള്ള ഹോട്ടലില്‍ പൊട്ടിത്തെറി. ഒന്നാം പ്രതി നിഖിലിഷിൻ്റെ പിതാവ് വയറന്‍ മരുതി പുത്തന്‍ പറമ്പില്‍ ശിവന്‍ കുട്ടി(65) യുടേതാണ് ഹോട്ടല്‍. വയറന്‍മരുതി ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിന്‍ ആന്‍ഡ് നിഖില്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ അടുക്കളയില്‍ നിന്നാണ് വലിയ ശബ്ദം ഉയര്‍ന്നത്.
ഹോട്ടലില്‍ ഉഗ്ര ശബ്ദത്തോടുള്ള പൊട്ടിത്തറി നടന്നത് സംബന്ധിച്ച് റാന്നി ഡിവൈ എസ് പി. ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക്ക് സംഘം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ശാസ്ത്രീയ പരിശോധനയില്‍ സ്‌ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന് പൊലിസ് പറയുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
പെരുനാട് എസ് എച്ച് ഒ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പെരുനാട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ജിതിൻ്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.