National
ജമ്മു നിയന്ത്രണ രേഖയില്‍ സ്‌ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജമ്മു അക്നൂര്‍ സെക്ടറിലാണ് പൊട്ടിത്തെറിയുണ്ടായത്.
![](https://assets.sirajlive.com/2025/02/jammu-897x538.jpg)
ജമ്മു | ജമ്മുവിലെ നിയന്ത്രണ രേഖയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ജമ്മു അക്നൂര്‍ സെക്ടറിലാണ് പൊട്ടിത്തെറിയുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇക്കഴിഞ്ഞ ശനിയാഴ്ച രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാക് അധീന കശ്മീരിലെ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു.
---- facebook comment plugin here -----