Connect with us

National

തമിഴ്നാട്ടിൽ രണ്ട് പടക്കനിർമാണ ശാലകളിൽ പൊട്ടിത്തെറി; ഒൻപത് മരണം

ശിവകാശിയിൽ എട്ട്പേരും കാമപ്പെട്ടിയിൽ ഒരാളുമാണ് മരിച്ചത്.

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടിൽ രണ്ട് പടക്ക നിർമാണ ശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. വിരുതുനഗർ ജില്ലയിലെ ശിവകാശിയിലും കാമപ്പെട്ടിയിലുമാണ് അപകടമുണ്ടായത്. ശിവകാശിയിൽ എട്ട്പേരും കാമപ്പെട്ടിയിൽ ഒരാളുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

സാമ്പിളുകൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. അപകടകാരണം വ്യക്തമല്ല. അപടം നടന്നയുടൻ തന്നെ ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏഴ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്തായി പോലീസ് പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം നൽകുകയും ചെയ്തു.

 


  -->