Connect with us

Kerala

ഗൃഹസന്ദര്‍ശത്തിനെത്തിയ സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തുവെറിഞ്ഞു; സിപിഎം പ്രവര്‍ത്തകന്‍ ഒളിവില്‍

ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കള്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് കാഞ്ഞങ്ങാട് ഗൃഹസന്ദര്‍ശത്തിനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞു.ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെയാണ് ലാലൂര്‍ സ്വദേശി രതീഷ് സ്‌ഫോടക വസ്തു എറിഞ്ഞത്.ഇയാള്‍ കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ്.തിങ്കളാഴ്ച രാത്രിയാണ് സംഭവം.

സ്‌ഫോട വസ്തു എറിയുന്നതു കണ്ടതോടെ അനൂപും ബാബുരാജും അരുണും ഓടി മാറുകയായിരുന്നു. മൂന്നു പേര്‍ക്കും പരുക്കില്ല.സംഭവ സമയം സമീപത്തുണ്ടായിരുന്ന കണോത്ത് തട്ട് സ്വദേശി ആമിനക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കള്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം.സംഭവത്തിനു ശേഷം ഒളിവില്‍പോയ രതീഷിനെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.