Connect with us

Kerala

താനൂർ ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

അതിജീവിച്ചവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രതി

Published

|

Last Updated

മലപ്പുറം | താനൂർ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകുറും. മലപ്പുറത്തുണ്ടായ ദാരുണമായ അപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. അതിജീവിച്ചവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രതി ട്വീറ്റ് ചെയ്തു.

മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. എല്ലാവരുടെയും രക്ഷയ്ക്കും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർത്ഥിക്കുന്നു – ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Latest