Connect with us

Kozhikode

മഹാന്മാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് അവര്‍ കാണിച്ചുതന്ന ആത്മീയതയുടെ പാത പിന്‍പറ്റിയാകണം: കാന്തപുരം

സി എം വലിയുല്ലാഹിയുടെ 32ാമത് ആണ്ടിനോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സി എം ഉറൂസ് മുബാറക് സമാപന ചടങ്ങ് കാന്തപുരം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

നോളജ് സിറ്റി | സാത്വികരായ മഹാന്മാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത്, അവര്‍ കാണിച്ചു തന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും ആത്മീയതയുടെയും പാത പിന്‍പറ്റിയാകണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അല്ലാതെ അവരെ കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ടാകരുത്. മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സി എം വലിയുള്ളാഹി ഉറൂസ് മുബാറക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി എം വലിയുല്ലാഹിയുടെ 32ാമത് ആണ്ടിനോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സി എം ഉറൂസ് മുബാറക് സമാപന ചടങ്ങ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, ഇമാം മുഷറഫ് കൊല്‍ക്കത്ത, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ഡോ. അബ്ദുസ്സലാം, അഡ്വ. തന്‍വീര്‍ ഉമര്‍, അലവി സഖാഫി കായലം, പ്രൊഫ. ശാഹുല്‍ ഹമീദ്, അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, ജമാല്‍ അഹ്സനി മഞ്ഞപ്പറ്റ, ലുക്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest