Kerala
ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് നടത്തുന്നതിന് താത്പര്യപത്രം ക്ഷണിക്കും
ഉല്ലാസ നൗകകളും വാണിജ്യാടിസ്ഥാനത്തില്‍ വരും
![](https://assets.sirajlive.com/2024/10/dweep-ship-896x538.jpg)
കോഴിക്കോട് | തുറമുഖങ്ങളില്‍ നിഷ്‌ക്രിയമായി കിടക്കുന്ന കെട്ടിടങ്ങളും സ്ഥലവും മറ്റും ഉള്‍പ്പെട്ട ആസ്്തികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കാന്‍ സംസ്ഥാന ബജറ്റില്‍ നിര്‍ദേശം. ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് നടത്തുന്നതിന് താത്പര്യപത്രം ക്ഷണിക്കും. ഉല്ലാസ നൗകകളും വാണിജ്യാടിസ്ഥാനത്തില്‍ വരും. പദ്ധതിക്കായി പത്ത് കോടി രൂപയാണ് വകയിരുത്തിയത്. ഇതിന്റെ പങ്ക് ബേപ്പൂര്‍ തുറമുഖത്തിന് ലഭിക്കും..
ബേപ്പൂര്‍ തുറമുഖത്ത് ഡ്രെഡ്ജിംഗ്് നടത്തുന്നതിന് 60 കോടിയും അധിക വാര്‍ഫിന്റെ നിര്‍മാണത്തിനായി 90 കോടിയും അനുവദിച്ചതാണ് ജില്ലയുടെ പ്രധാന നേട്ടം. വെള്ളയില്‍, കൊയിലാണ്ടി ഹാര്‍ബറുകളില്‍ ഫ്‌ലോട്ടിംഗ്് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കും. സംസ്ഥാനത്തെ മറ്റു ഹാര്‍ബറുകള്‍ക്ക് ഉള്‍പ്പെടെ 115.20 കോടിയാണ് അനുവദിച്ചത്. പുതിയാപ്പ, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.