Connect with us

swapna revelation

എച്ച്‌ ആര്‍ ഡി എസില്‍ നിന്ന് പുറത്താക്കല്‍ പ്രതീക്ഷിച്ചത്: സ്വപ്‌ന സുരേഷ്

'സഹായിച്ചിരുന്നവരെല്ലാം പിന്മാറുന്നു'

Published

|

Last Updated

കൊച്ചി | ജോലി ചെയ്ത എച്ച് ആര്‍ ഡി എസ് എന്ന സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കാര്‍ ഡ്രൈവറെ നേരത്തേ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുകയാണ്. എച്ച് ആര്‍ ഡി എസ് നല്‍കിയ വീടും മാറേണ്ടിവരുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വപ്നയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്വപ്‌നക്കെതിരായ അന്വേഷണം കമ്പനി പ്രൊജക്ടുകളെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വപ്ന സുരേഷിന് എച്ച് ആര്‍ ഡി എസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. എച്ച് ആര്‍ ഡി എസില്‍ വനിതാ ശാക്തീകരണം സി എസ് ആര്‍ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന. ഒരാഴ്ച മുമ്പ് പാലക്കാട്ടെ ഫ്‌ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.

 

Latest