Connect with us

Saudi Arabia

സഊദിയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍

Published

|

Last Updated

റിയാദ് | പുണ്യ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സഊദിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഊദി ഗോളശാസ്ത്ര കാര്യാലയം അറിയിച്ചു. ഹോത്ത, സുദൈര്‍, റിയാദ്, മക്ക എന്നിവിടങ്ങളിലാണ് ഈ വര്‍ഷം നിരീക്ഷണ കേന്ദ്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്.

സുദൈറിലാണ് മാസപ്പിറവിയുടെ ചുമതലയുള്ള പ്രധാന സമിതിയുള്ളത്. ചീഫ് ജ്യോതിശാസ്ത്രജ്ഞന്‍ അബ്ദുല്ല അല്‍ ഖുദൈരി അധ്യക്ഷനായ അല്‍ മജ്മ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗമാണ് ഈ വര്‍ഷം നേതൃത്വം നല്‍കുന്നത്. സുദൈറിലെ കാലാവസ്ഥാ അന്തരീക്ഷം 90 ശതമാനം തെളിവുള്ളതായതിനാല്‍ മാസപ്പിറവി ദൃശ്യമാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് അബ്ദുല്ല അല്‍ ഖുദൈരി പറഞ്ഞു.