Connect with us

Malappuram

ക്ലാസു മുറികളിലെ ഇടപെടലുകളിൽ നിന്ന് ബാഹ്യസംഘടനകൾ വിട്ടുനിൽക്കണം: കേരള മുസ്‍ലിം ജമാഅത്ത്

സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യങ്ങളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണം

Published

|

Last Updated

നിലമ്പൂർ | ക്ലാസ് മുറികളിലും പാഠ്യപദ്ധതിയിലും ജീവിതമൂല്യങ്ങളുടെ തകർച്ചക്ക് കാരണമാകുന്ന നീക്കങ്ങളിൽനിന്ന് ബാഹ്യസംഘടനകള്‍ വിട്ടുനിൽക്കണമെന്നും ഇത്തരം ആസൂത്രിത നീക്കങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ ജാഗരൂകരായിരിക്കണമെന്നും കൂറ്റമ്പാറ അബ്ദുര്‍റഹ്മാൻ ദാരിമി. നിലമ്പൂർ മജ്മഅ് ക്യാമ്പസിൽ കേരള മുസ്‌ലിം ജമാഅത്ത് പുന:സംഘടനാ കൗൺസിലുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അറിവന്വേഷണങ്ങളെ കേവല യുക്തിയിലേക്ക് ചുരുക്കി കെട്ടുകയല്ല മറിച്ച് അന്വേഷണാത്മകമായ പഠന നിരീക്ഷണങ്ങൾക്ക് അവസരം സൃഷ്ടിക്കുകയാണ് ചിന്തിക്കുന്ന സമൂഹം ചെയ്യേണ്ടത്. ധാർമികമൂല്യങ്ങളുടെ നിരാകരണത്തിന് ആക്കം കൂട്ടുന്ന അഭിപ്രായങ്ങളും നടപടികളും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഖേദകരമാണ്. ഇത്തരം തെറ്റായ പ്രവണതകളെ തിരുത്തുന്നതിനുള്ള ഇടപെടൽ മുഴുവൻ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്. ഈ ദൗത്യ നിർവഹണം കാലോചിതമായി പണ്ഡിതന്മാരുടെ നേതൃത്വത്തിൽ സംഘടന തുടർന്നും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യങ്ങളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സോൺ പ്രസിഡന്റ്സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. അക്ബർ ഫൈസി മമ്പാട് പ്രാർഥന നടത്തി. ജില്ലാ സെക്രട്ടറി കെ പി ജമാൽ കരുളായി കർമപദ്ധതി യവതരിപ്പിച്ചു. ടി കെ അബ്ദുല്ല കുണ്ട്തോട് പ്രമേയമവതരണവും പ്രവർത്തന സാമ്പത്തികാവലോകന റിപ്പോർട്ടുകള്‍ എൻ ഉമർ മുസ്‌ലിയാർ, ഒ പി മൊയ്തീൻകുട്ടി കുട്ടി ഹാജി എന്നിവര്‍ അവതരിപ്പിച്ചു.

കെ ശൗക്കത്തലി സഖാഫി, സ്വഫ്‌വാൻ അസ്ഹരി, അബ്ദുൽ വഹാബ് സഖാഫി, പി കോമു മൗലവി, സി കെ നാസർ മുസ്‌ലിയാർ, പി കെ അംജദ് തുവ്വക്കാട് സംസാരിച്ചു. കമ്മിറ്റി പുന:സംഘടനക്ക് റിട്ടേണിംഗ് ഓഫീസർ കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ നേതൃത്വം നൽകി.

Latest