Connect with us

Kerala

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; 31കാരി അറസ്റ്റിൽ

മേരി ഡീനയ്‌ക്കെതിരെ കളമശേരി സ്റ്റേഷനില്‍ സമാന കേസുകളുണ്ട്.

Published

|

Last Updated

കൊച്ചി | തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 31കാരി അറസ്റ്റില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ മേരി ഡീനയാണ് പിടിയിലായത്.

തപാല്‍ വകുപ്പില്‍ ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം നല്‍കി ഞാറക്കല്‍ സ്വദേശിയില്‍ നിന്ന് 1,05000 രൂപയും ചക്യാത്ത് സ്വദേശിനിയില്‍ നിന്ന് 8,00,000 രൂപയുമാണ് യുവതി തട്ടിയത്.

ഞാറയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മേരി ഡീനയ്‌ക്കെതിരെ കളമശേരി സ്റ്റേഷനില്‍ സമാന കേസുകളുണ്ട്.

Latest